നീറ്റ് (യുജി) പരീക്ഷ ഇന്ന്; എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍

neet

ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ നടക്കുക.

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ നടക്കുക. റിപ്പോര്‍ട്ടിംഗ് സമയം രാവിലെ 11 മുതല്‍ ഒന്നര വരെയാണ്. രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ്. പരീക്ഷയ്ക്ക് നിലവില്‍ 23 പരീക്ഷാകേന്ദ്രങ്ങളാണ് എന്‍.ടി.എ അനുവദിച്ചിട്ടുള്ളത്. പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ അറിയിച്ചു.


എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം മെയ് രണ്ട് മുതല്‍ മൂന്ന് വരെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള ട്രങ്കുകള്‍ക്കും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാര്‍ ആവശ്യപ്പെടുന്ന പൊലീസ് സേവനം അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പരീക്ഷയുടെ തലേദിവസം മുതല്‍ ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി.

?രാവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നതിനും പരീക്ഷ കഴിഞ്ഞ് വൈകിട്ട് തിരികെ പോകുന്നതിനും ആവശ്യമായ പൊതുഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ആര്‍.ടി.സി പ്രധാന ഡിപ്പോകളില്‍ നിന്ന് ഉറപ്പുവരുത്തും. ?


 

Tags