നീനുവിന്റെ കല്ല്യാണം കഴിഞ്ഞുവെന്നത് സത്യം ; പക്ഷേ അവളെ തേടി ഇനി നാം പോകേണ്ടതില്ല...

It is true that Neenu's marriage is over; But we don't have to go looking for her anymore...
It is true that Neenu's marriage is over; But we don't have to go looking for her anymore...

നീനു വിവാഹിതയായി എന്നത് സത്യമാണ്. ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ കെവിന്റെ വീട്ടുകാരല്ല വിവാഹം നടത്തിക്കൊടുത്തത്.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം. താഴ്ന്ന ജാതിയിൽ പെട്ട കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടുകാർ എതിർക്കുകയും കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. മകന്റെ മൃതദേഹത്തിനരികിൽ നീനുവിനെ ചേർത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം കൂടുതൽ ശ്രദ്ധേയമാകുന്നത്. 

tRootC1469263">

കെവിൻ മരിച്ചതിന് ശേഷം, വിഷമം ഉള്ളിൽ ഒതുക്കി പഠിച്ച് ജീവിതം തിരികെ പിടിക്കും എന്ന് പ്രഖ്യാപിച്ച നീനു കരുത്തിന്റെ ‌പ്രതീകമായി. തന്റെ പ്രിയതമനെ കൊലപ്പെടുത്തിയ വീട്ടുകാർക്കൊപ്പം ഇനി പോകില്ലെന്ന തീരുമാനമെടുത്തിരുന്നു നീനു. ഇടയ്ക്കൊക്കെ ദുരഭിമാനക്കൊലകളുടെ വാർത്തകൾ പുറത്തുവരുമ്പോൾ നീനു എവിടെ എന്ന് ആളുകൾ തിരയാറുണ്ട്.

നീനു എം എസ് ഡ ബ്ല്യുസിന് പഠിക്കാൻ പോയെന്നൊക്കെ പിന്നീട് വാർത്തകൾ വന്നിരുന്നു. കെവിനെയും നീനുവിനെയും വീണ്ടും ഓർമപ്പെടുത്തിയ സിനിമയായിരുന്നു മോഹൻലാലിന്റെ 'തുടരും'. ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നാലെ നീനു എവിടെയെന്ന ചോദ്യവും മലയാളികളുടെ മനസിൽ ഉയർന്നിരുന്നു.

neenu

പിന്നാലെ നീനു വിവാഹിതയായി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുൻകൈയെടുത്താണ് വിവാഹം നടത്തിയത്'- എന്നായിരുന്നു പ്രചരണം. പിന്നാലെ എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാൻ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തിരുന്നു. എന്നാൽ താൻ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് പ്രതികരിച്ച് കെവിന്റെ അച്ഛൻ നേരത്തെ രംഗത്തെത്തിയിരുന്നു.

'നീനുവിനെ ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം'- എന്നായിരുന്നു അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. എന്നാൽ നീനു വിവാഹിതയായി എന്നാണ് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോരമ ഓൺലൈൻ.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങൾ. നീനു വിവാഹിതയായി എന്നത് സത്യമാണ്. ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ കെവിന്റെ വീട്ടുകാരല്ല വിവാഹം നടത്തിക്കൊടുത്തത്. കെവിന്റെ കുടുംബവുമായി നീനുവിന് ഇപ്പോൾ അടുപ്പമൊന്നുമില്ലെന്നാണ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. നീനു ഇപ്പോൾ കേരളത്തിന് പുറത്താണെന്നാണ് വിവരം.

Tags