നെടുങ്കണ്ടം ഇരട്ട കൊലപാതകം; ഡിഎൻഎ പരിശോധന ഇന്ന്

d

ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയും ഇന്ന് നടക്കും.

ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് പൂർത്തിയാവും.പച്ചടി തോട്ടുവാക്കട പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയും ഇന്ന് നടക്കും. മൃതദേഹങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൂർണ്ണമായും അഴുകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Tags