നെടുങ്കണ്ടം ഇരട്ട കൊലപാതകം;പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡില്‍

nedukandam

സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തില്‍ തോർത്ത് മുറുക്കിയുമാണ് കൊന്നതെന്നും അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ചെന്നും ഭിത്തിയിലേക്കെറിഞ്ഞെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

ഇടുക്കി : നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മൂത്ത സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.നെടുങ്കണ്ടം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തിൻ്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിൻ്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി.

മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തില്‍ തോർത്ത് മുറുക്കിയുമാണ് കൊന്നതെന്നും അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ചെന്നും ഭിത്തിയിലേക്കെറിഞ്ഞെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

മൃതദേഹങ്ങള്‍ രണ്ട് ദിവസം ഗ്രീൻ നെറ്റില്‍ പൊതിഞ്ഞുവെച്ചു. മൂന്നാം ദിവസം കുഴിച്ചിട്ടു. സംഭവത്തിന് ശേഷം സജി ദിവങ്ങളോളം വീട്ടില്‍ തന്നെ കഴിയുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 2018 ല്‍ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും പൊലീസ് തുടരന്വേഷണം നടത്തും.

Tags