നെടുമ്പാശ്ശേരി വാഹനാപകടം; ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി എം ലിജു
19 കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് നടപടി.
നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി എം ലിജു. മൂന്ന് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ 19 കാരന്‍ വിവിധ ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 19 കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് നടപടി. കേരളത്തിലെ നിയമപ്രകാരം 23 വയസ്സാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. എക്സൈസ് കമ്മീഷണര്‍ക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് എന്ന 19 കാരന്‍ ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. പ്രതി സുഹൈല്‍ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു. മദ്യലഹരിയിലാണ് സുഹൈല്‍ വാഹനം ഇടിച്ച് തെറിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
.jpg)


