നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
പൊലീസ് കസ്റ്റഡി അപേക്ഷ നീട്ടി ചോദിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത വാഹനാപകടക്കേസിലെ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
അമിതവേഗതയ്ക്ക് തെളിവില്ലെന്നും കേസിൽ ഗൂഡാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യം തേടിയപ്പോൾ, പൊലീസ് കസ്റ്റഡി അപേക്ഷ നീട്ടി ചോദിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ആണെന്നും പ്രഥമദൃഷ്ടിയാൽ തന്നെ തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ കേസിൽ എക്സൈസും മോട്ടോർ വാഹന വകുപ്പും നടപടികളിലേക്ക് കടന്നിട്ടുണ്ട്.
എറണാകുളത്ത് പഠനത്തോടൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിന് സമീപത്തുനിന്നും ചായ കുടിച്ച് മടങ്ങുമ്പോഴായിരുന്നു മിനികൂപ്പർ കാർ ഇടിച്ചുണ്ടായ അപകടം.
.jpg)


