നെടുമ്പാശ്ശേരി വാഹനാപകടം , പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി'; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

Advertisement in newspaper for Ramesh Chennithala; KPCC issues show cause notice to DCC General Secretary A Prajin Babu

ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ പ്രതിക്ക് കൊടുക്കാന്‍ കഴിയാവുന്ന എറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഉറപ്പുനല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ വാഹനമിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സ്‌കൂട്ടറില്‍ സഞ്ചരിച്ച ഒന്നുമറിയാത്ത മൂന്നു കുട്ടികളാണ് മരിച്ചത്.

ആ പ്രതിയെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.'കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും. അതില്‍ ഒരു സംശയവും വേണ്ട.

പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത്. ഇതിന് അര്‍ത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും', ചെന്നിത്തല വ്യക്തമാക്കി.പ്രതിക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ആശങ്കയും വേണ്ട.

ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ പ്രതിക്ക് കൊടുക്കാന്‍ കഴിയാവുന്ന എറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഉറപ്പുനല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനുവേണ്ടി പൊലീസും പ്രോസിക്യൂഷനും നിലകൊള്ളും. ഒരു പഴുതുപോലുമില്ലാതെ നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ പ്രതിക്ക് വാങ്ങി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags