നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് എഫ്ഐആർ. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് നിഗമനം. സംഭവത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
tRootC1469263">ജിജോ ഓടിച്ച കാറിന് വിനയകുമാർ സൈഡ് നൽകിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോൾ സൈഡ് നൽകാത്തത് ജിജോ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ വിനയകുമാർ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ ബോണറ്റിൽ നിന്ന് ജിജോ വീഴുകയായിരുന്നു. പരിക്കേറ്റ ജിജോയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
.jpg)


