നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ്: 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ
Updated: Oct 30, 2026, 17:11 IST
അപകടത്തിൽ വയനാട് സ്വദേശിനി ദേവിക സന്തോഷ് (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (22), കർണാടക സുള്യ സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് 5 വരെ കസ്റ്റഡി അനുവദിച്ചത്. സാക്ഷികളെ കാണിച്ചു ഉറപ്പ് വരുത്താനും ഡിജിറ്റൽ തെളിവുകൾ സംബന്ധമായ ചോദ്യം ചെയ്യലിനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.ജില്ലാ കോടതി കഴിഞ്ഞ ദിവസം ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലിസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്.
അപകടത്തിൽ വയനാട് സ്വദേശിനി ദേവിക സന്തോഷ് (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (22), കർണാടക സുള്യ സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ സെയിൽസ്മാൻമാരായി ജോലി ചെയ്യുകയായിരുന്നു ഇവർ
.jpg)

