നെടുമ്പാശേരി മിനികൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഉൾപ്പെടെ 3 പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

SUHAIL

പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും.റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നല്‍കിയത്.

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു. കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന്‍ എന്നിവരാണ് പ്രതികളായിട്ടുള്ളത്. പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും.റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നല്‍കിയത്.

 ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.

Tags