നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി

SUHAIL

വൻ പോലീസ് സന്നാഹവും സ്ഥലത്ത് വിന്യസിച്ചിരുന്നു.

നെടുമ്പാശ്ശേരി:  മിനി കൂപ്പർ അപകടം; കേസിൽ സുഹൈലടക്കമുള്ള നാല് പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കി, മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്.കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

വൻ പോലീസ് സന്നാഹവും സ്ഥലത്ത് വിന്യസിച്ചിരുന്നു. അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈലും വാഹനത്തിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരുമാണ് കേസിലെ പ്രതികൾ.അതേസമയം പ്രതികളും ജാമ്യത്തിനായി നീക്കങ്ങൾ തുടങ്ങി.

സുഹൈൽ സമർപ്പിച്ച ജാമ്യഹർജിയിൽ നാളെ കോടതി വിധി പറയും. സുഹൈലിന്റെ പേരിൽ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീൻ, ജോയൽ എന്നിവരുടെ പേരിലുള്ള കേസ്.

Tags