നെടുമ്പാശ്ശേരി അപകടം; 'സുഹൈലിനെതിരെ' കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം
മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച ഇയാള്‍ മൂന്നു കുടംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത്.
കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം.മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച ഇയാള്‍ മൂന്നു കുടംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത്.
സുഹൈല്‍ കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയിക്കുന്നു. സുഹൈല്‍ മദ്യത്തിന് പുറമേ മയക്കുമരുന്നും ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ പിതാവ് പറഞ്ഞു. അയാള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തണം.
പണത്തിന്റെ പുറത്ത് സുഹൈൽ പുറത്തിറങ്ങിയേക്കുമോയെന്ന് സംശയമുണ്ടെന്നും കുടുംബം പറയുന്നു.വളരെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് തന്റേത്. സ്ഥലം വിറ്റും, വായ്പ എടുത്തുമാണ് ദേവികയെ പഠിപ്പിച്ചത്. മൂന്നുനാലു മാസത്തിനകം ഗള്‍ഫിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു ദേവികയെന്നും മാതാപിതാക്കള്‍ പറഞ്ഞു.
.jpg)


