നെടുമ്പാശേരി അപകടം ; കാറിന്റെ വേഗം കണ്ടെത്താനായില്ല ; ലൈസന്‍സറില്‍ രൂപമാറ്റം വരുത്തിയതായി എംവിഡി
കാര്‍ പരിശോധിച്ചതില്‍ യന്ത്ര തകരാറോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു
നെടുമ്പാശേരി അത്താണിയില്‍ യുവാവ് മദ്യപിച്ച് ഓടിച്ച കാര്‍ ഇടിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്‍ അപകട സമയത്തെ കാറിന്റെ വേഗത കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കാറിന്റെ ഇവന്റ് ഡേറ്റ റിക്കോര്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ പൊലീസും കാര്‍ കമ്പനിയിലെ വിദഗ്ധരും ശേഖരിച്ച് വിശകലനം ചെയ്തിരുന്നു. എന്നാല്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സമയത്തെ വാഹനത്തിന്റെ വേഗത കണ്ടെത്താനായില്ലെന്ന് വിദഗ്ധര്‍ പൊലീസിനേയും മോട്ടോര്‍ വാഹന വകുപ്പിനേയും അറിയിച്ചു. ഇതോടെ അപകടം നടന്ന മേഖലയിലെ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വിശകലനം ചെയ്തു കാറിന്റെ വേഗത കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
കാര്‍ പരിശോധിച്ചതില്‍ യന്ത്ര തകരാറോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സൈലന്‍സറില്‍ രൂപമാറ്റം വരുത്തി ശബ്ദം കൂട്ടിയിരുന്നതായും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
കേസിലെ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന കാക്കനാട് ബോസ്റ്റല്‍ സ്കൂള്‍ അധികൃതരുടെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.
.jpg)


