നെടുമങ്ങാട് മകൻ അമ്മയെ മദ്യലഹരിയിൽ ചവിട്ടിക്കൊന്നു

Nedumangad: Son tramples mother to death in drunken state
Nedumangad: Son tramples mother to death in drunken state

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമനയാണ് (75) മകന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.

മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വെളുപ്പിനായിരുന്നു സംഭവം. വട്ടപ്പാറയിലെ വീട്ടിലാണ് ഓമന താമസിക്കുന്നത് മദ്യലഹരിയിലാണ് മകൻ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓമനയുടെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ ഇയാൾ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

tRootC1469263">

നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ.

Tags