ചെങ്ങന്നൂരിൽ ഓടുന്ന വാഹനത്തില്‍ നിന്ന് രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി
Updated: Jul 31, 2026, 14:34 IST
ഓടുന്ന കാറില്‍ നിന്നാണ് ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയത്.
ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജങ്ഷനിലാണ് സംഭവം.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം .
ഓടുന്ന കാറില്‍ നിന്നാണ് ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.സംഭവത്തില്‍ നഗരസഭയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
.jpg)

