ശബരിമലയിൽ സുരക്ഷയ്ക്കായി എൻ ഡി ആർ എഫ്

google news
NDRF for security at Sabarimala

സന്നിധാനം: ശബരിമലയിൽ സുരക്ഷയ്ക്കായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ചെന്നൈ നാലാം ബറ്റാലിയനിൽ നിന്നുമുള്ള കമാൻഡർ ഉമ എം റാവുവിന്റ നേതൃത്വത്തിലുള്ള 65 അംഗ സംഘമാണ് സുരക്ഷാ ചുമതലയ്ക്കായി എത്തിയിട്ടുള്ളത്. ഇതിൽ 45 പേരെ സന്നിധാനത്തും 20 പേരെ പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. 

NDRF for security at Sabarimala

എല്ലാത്തരം ദുരന്തങ്ങളെയും നേരിടാൻ സജ്ജരായാണ് ടീം എത്തിയിട്ടുള്ളത്. വൈദ്യസഹായം ഉൾപ്പെടെ  എല്ലാ സഹായങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സീസൺ അവസാനിക്കുന്നത് വരെ  ഇതേ ബറ്റാലിയൻ തന്നെയാണ്  ഇവിടെ ഉണ്ടാവുക. കഴിഞ്ഞവർഷവും ഇവർ തന്നെയാണ് സേവനമനുഷ്ഠിച്ചത്.

NDRF for security at Sabarimala