മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായിയെ ഇളക്കിമറിച്ച് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ എൻഡിഎ റോഡ് ഷോ

NDA road show led by Suresh Gopi shakes up the Chief Minister's hometown of Pinarayi

 പിണറായി : മുഖ്യമന്ത്രിയുടെ ജന്മ നാടായ പിണറായിയെ ഇളക്കിമറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുത്ത ധർമ്മടം മണ്ഡലത്തിലെഎൻ ഡി എ റോഡ് ഷോ . പിണറായി പാണ്ട്യാല മുക്കിൽ നിന്നും ടൗണിലെ പെട്രോൾ പമ്പ് വരെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ സുരേഷ് ഗോപി റോഡ് ഷോ നടത്തിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ന്  തുടങ്ങിയ റോഡ് ഷോ ഒന്നരയോടെ സമാപിച്ചു എൻ ഡി എ സ്ഥാനാർത്ഥി കെ. രഞ്ചിത്തും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തു. 

NDA road show led by Suresh Gopi shakes up the Chief Minister's hometown of Pinarayi

ബാൻഡ് വാദ്യവും വർണ കുടകളും വാദ്യമേളങ്ങളുമായി നടന്ന റോഡ് ഷോ കാണാൻ പാതയോരത്ത് വൻ ജനകൂട്ടം കാത്തു നിന്നിരുന്നു എല്ലാവരെയും കൈ വീശി കാണിച്ചു വോട്ടഭ്യർത്ഥിച്ചാണ് റോഡ് ഷോ പ്രയാണം നടത്തിയത്. ഇതിനു ശേഷം പിണറായിയിലെ ബലിദാനി രമിത്തിൻ്റെ വീടും സുരേഷ് ഗോപി സന്ദർശിച്ചു രമിത്തിൻ്റെ അമ്മയെയും കണ്ടു. 

NDA road show led by Suresh Gopi shakes up the Chief Minister's hometown of Pinarayi

കണ്ണൂർ വിമാന താവളം വഴിയാണ് സുരേഷ് ഗോപി റോഡ് മാർഗം പിണറായിയിലെത്തിയത്. ഇതിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക്തലശ്ശേരി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഒ നിധീഷിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലശേരി നഗരത്തിലും സുരേഷ് ഗോപി റോഡ് ഷോ നടത്തി.
തലശ്ശേരി വാടിക്കൽ രാമകൃഷ്‌ണമന്ദിര പരിസരം മുതൽ തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റ് വരെ നടന്ന റോഡ്ഷോയിൽ എൻ ഡി എ സ്ഥാനാർത്ഥി ഒ. നിധീഷ് ഉൾപ്പെടെ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.