കൊച്ചി കോര്‍പ്പറേഷനില്‍ അഞ്ചിടത്ത് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല

bjp

കൊച്ചിയിലെ ചളിക്കവട്ടം 40-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ കോര്‍പ്പറേഷനില്‍ അഞ്ചിടത്ത് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. കൊച്ചിയിലെ ചളിക്കവട്ടം 40-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല. സീറ്റുവിഭജന ചര്‍ച്ചയില്‍ ബിഡിജെഎസിനായിരുന്നു വാര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ അത് ബിജെപിക്കുതന്നെ മടക്കി നല്‍കി. എന്നാല്‍ അവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല.

tRootC1469263">

ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി ഡിവിഷനുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല. പത്രിക സൂക്ഷ്മ പരിശോധനയില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം കരകയറി. യുഡിഎഫിന് വിമത ഭീഷണി കൂടുതലായതിനാല്‍ അവരെ പിന്തിരിപ്പിക്കുന്നതിനായുള്ള അവസാനവട്ട ചര്‍ച്ചകളും അനുനയിപ്പിക്കലും നടന്നുകൊണ്ടിരിക്കുകയാണ്.പരമാവധി പേരെക്കൊണ്ട് തിങ്കളാഴ്ച പത്രിക പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കുറി വി 4 കൊച്ചി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എന്നാല്‍ ആ സ്ഥാനത്തേക്ക് ട്വന്റി 20 എത്തിയിട്ടുണ്ട്. 56 വാര്‍ഡുകളിലാണ് ട്വന്റി20 സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

Tags