എൻ സി ശേഖർ പുരസ്‌കാരം ചലചിത്രതാരം ഇന്ദ്രൻസിന്

google news
press meet

കണ്ണൂർ : 2023 ലെ എൻ സി ശേഖർ പുരസ്കാരത്തിന്  ചലചിത്രതാരം ഇന്ദ്രൻസ് അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്കാരം ഡിസംബർ നാലിന് തിരുവനന്തപുരത്ത് വച്ച് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ എം വി ഗോവിന്ദൻ എം എൽ എ തളിപ്പറമ്പിൽ അറിയിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമര സേനാനി, പാർലമെൻറ്റേറിയൻ, എഴുത്തുകാരൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച . എൻ സി ശേഖറുടെ സ്മരണാർത്ഥം എൻ സി ശേഖർ ഫൗണ്ടേഷൻ നൽകി വരുന്ന  പുരസ്കാരത്തിനാണ്  ചലചിത്രതാരം ഇന്ദ്രൻസ് അർഹനായത്  .1980 കളിൽ വസ്ത്രാലങ്കാര സഹായിയായി ചലച്ചിത്ര രംഗത്തേക്കുവന്ന ഇന്ദ്രൻസ്  അനശ്വരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അണിയറയിൽ നിന്നും അരങ്ങിലെത്തി ബഹുമുഖ പ്രതിഭയായ നടനുള്ള അംഗീകാരമായാണ് എൻ സി ശേഖർ പുരസ്കാരത്തിന് ഇന്ദ്രൻസിനെ തിരഞ്ഞെടുത്തതെന്ന്   പുരസ്കാര സമിതി ചെയർമാൻ എം വി ഗോവിന്ദൻ എംഎൽഎ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കവിയും മാധ്യമ  പ്രവർത്തകനുമായ എൻ പ്രഭാവർമ്മ, പുരസ്കാരസമിതി കൺവീനർ ഡോ. വി. പി. പി. മുസ്തഫ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.50,000 രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്കാരം ഡിസംബർ നാലിന് തിരുവനന്തപുരത്ത് വച്ച് സമ്മാനിക്കും . തളിപ്പറമ്പിൽ നടന്ന  വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം വി ഗോവിന്ദൻ എം എൽ എ, മാനേജിംഗ് ട്രസ്റ്റി ഇടയത്ത് രവി ,കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Tags