കൊല്ലത്ത് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം
Updated: May 25, 2026, 11:44 IST
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്
കൊല്ലം : കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.കടയ്ക്കലില്‍ ഇന്നലെ രാത്രി കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും
.jpg)

