നവകേരള സദസ്സ് കൊലപാതക സദസ്സാക്കാൻ നീക്കം : അഡ്വ. അബ്ദൂൽ കരീം ചേലേരി

google news
Abdul Karim Cheleri

കണ്ണൂർ:പിണറായിസർക്കാറിന്റെനെറികേടുകൾക്കെതിരെപ്രതിഷേധിക്കുന്നവരെ മർദ്ദിച്ചൊതുക്കിയും അക്രമിച്ചും നവകേരള സദസ്സുകൾ കൊലപാതക സദസ്സുകളാക്കി മാറ്റാനാണ് സി.പി.എമ്മുംഡി.വൈ.എഫ്.ഐ.യുംശ്രമിക്കുന്നതെന്ന്മുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദൂൽ കരീം ചേലേരി.ഇന്ന് പഴയങ്ങാടിയിൽ നവകേരള സദസ്സ് നടക്കാനിരിക്കെ യാതൊരു കാരണവുമില്ലാതെ ഏഴോളം യൂത്ത് ലീഗ് പ്രവർത്തകരെയും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെയും രാവിലെ മുതൽ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വെച്ച പോലീസ് സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് ഡി.വൈ.എഫ്.ഐ. ഗുണ്ടകൾ കാണിച്ച കാടത്തം അതാണ് വ്യക്തമാക്കുന്നതെന്ന് ചേലേരി പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ പ്രവർത്തകർക്ക് നേരെയും തുടർന്ന് വഴി യാത്രക്കാർക്ക് നേരെയും ക്രൂരമായ അക്രമണമാണ് നടത്തിയത്. പൂച്ചട്ടികളും കല്ലുകളുമെടുത്താണ് വഴി യാത്രക്കാരെയടക്കം അക്രമിച്ചത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇത്തരം അക്രമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റ് തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവർത്തകരെ കരീം ചേലേരി സന്ദർശിച്ചു.

Tags