നവകേരള സദസിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും

സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടക്കമാകും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സ് ബഹിഷ്‌കരിക്കുന്നുണ്ട്. ജില്ലയിലെ പരിപാടികളുടെ ആദ്യദിനമായ ഇന്ന് നാല് മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചക്ക് മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്ബ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡിന് സമീപവുമാണ് സദസ്.
21ന് പകല്‍ 11ന് ചിറക്കല്‍ പഞ്ചായത്ത് മന്ന മിനി സ്റ്റേഡിയത്തിലും മൂന്നിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയിലും 4.30ന് പിണറായി കണ്‍വന്‍ഷന്‍ സെന്റര്‍ പരിസരത്തും ആറിന് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് സദസ്. 22ന് പകല്‍ 11ന് പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിലും പകല്‍ മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളം ഒന്നാംഗേറ്റിന് സമീപവും 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തുമാണ് പരിപാടി.