തലശേരിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
തലശ്ശേരി : തലശേരിപുതിയ ബസ്റ്റാൻഡിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ . നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത ലഹരിഉത്പന്നങ്ങൾ പിടികൂടിയത്. 500 പാക്കറ്റലഹരി ഉത്പന്നങ്ങളുമായി യു.പി സ്വദേശി മഹേന്ദ്രയെയാണ് പിടികൂടിയത് . വിമൽ , ഹാപ്പി ചാപ് , മാവൂ , പാൻപരാഗ് എന്നിവയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
tRootC1469263">മൊബൈൽ ഫോൺ വഴി ആവശ്യക്കാരെ പുതിയ ബസ്റ്റാൻഡ് പരിസരത്തേക്ക് വിളിച്ച് വരുത്തിയാണ് ഇയാൾലഹരി ഉത്പന്നങ്ങൾ കൈമാറുന്നത്. സ്ഥിരം വിൽപനക്കാരനായ മഹേന്ദ്രയെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ കുറെനാളുകളായി നിരീക്ഷിച്ച വരികയായിരുന്നു. ഇയാളി നിന്നും 3010 രൂപ പിഴ ചുമത്തി പൊലിസിന് കൈമാറി.ഹെൽത്ത് സൂപ്പർ കെ പ്രമോദിന്റെ നിർദേശപ്രകാരം എച്ച് ഐ അരുൺ എസ് നായർ , ജെ എച്ച് ഐ ബി അനിൽകുമാർ എന്നിവർ ചേർന്നാണ് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്
.jpg)


