മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

death

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസായിരുന്നു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ സുബൈദ. മക്കള്‍ യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി. മിഗ്ദാദ്. രണ്ടുപേരും ജിദ്ദയിലാണ്.

ദീര്‍ഘ കാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുന്നതിനുവേണ്ടി നടപടികര്‍മ്മങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.

Share this story