മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേശീയ കഥകളി മഹോത്സവം : ‘ആനന്ദസാന്ദ്രം’ പ്രകാശനം ചെയ്തു

National Kathakali Festival at Muzhakkunnu Mridangashaileswari Temple: ‘Anandasandram’ Released

കഥകളിയുടെ ആധികാരികമായ അറിവും പാരമ്പര്യജ്ഞാനവും കൈവശമുള്ള മുതിർന്ന കലാകാരന്മാർ ഇന്ന് വളരെ കുറവാണെന്ന് പി.പി. സദാനന്ദൻ എം.പി. പറഞ്ഞു. പൊതുവെ അധികം അറിയപ്പെടാത്ത ആട്ടക്കഥകളുടെ സത്തയും ഉള്ളടക്കവും രേഖപ്പെടുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്. കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകൾക്ക് പ്രാധാന്യം നൽകി ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

 മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്നുവരുന്ന കോട്ടയത്ത് തമ്പുരാൻ ദേശീയ കഥകളി മഹോത്സവത്തിന്റെ ഭാഗമായി കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാൻ രചിച്ച ‘ആനന്ദസാന്ദ്രം’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. സി . സദാനന്ദൻ എം.പി. പ്രകാശനം നിർവഹിച്ചു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലൻ നമ്പ്യാർ പുസ്തകം ഏറ്റുവാങ്ങി.

കഥകളിയുടെ ആധികാരികമായ അറിവും പാരമ്പര്യജ്ഞാനവും കൈവശമുള്ള മുതിർന്ന കലാകാരന്മാർ ഇന്ന് വളരെ കുറവാണെന്ന് പി.പി. സദാനന്ദൻ എം.പി. പറഞ്ഞു. പൊതുവെ അധികം അറിയപ്പെടാത്ത ആട്ടക്കഥകളുടെ സത്തയും ഉള്ളടക്കവും രേഖപ്പെടുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്. കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകൾക്ക് പ്രാധാന്യം നൽകി ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

National Kathakali Festival at Muzhakkunnu Mridangashaileswari Temple: ‘Anandasandram’ Released

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാടായി അവതരിപ്പിക്കുന്നതുപോലെ, മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകൾ വഴിപാടായി സമർപ്പിക്കുന്നതിനുള്ള അവസരം ഒരുക്കണമെന്ന് കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ എം.പി.യോട് അഭ്യർത്ഥിച്ചു. കളരി ആചാര്യൻ എസ്.ആർ.ഡി. പ്രസാദ് ഗുരുക്കൾ, ബാലകൃഷ്ണൻ കോയാൽ എന്നിവർ സംസാരിച്ചു.

പൈതൃക സംരക്ഷണത്തിന് സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ പിന്തുണ

കേരളത്തിന്റെ അമൂല്യമായ കലാപൈതൃകവും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിനും കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകളെ കേന്ദ്രീകരിച്ച് ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുന്നതിനും വിലപ്പെട്ട പിന്തുണ നൽകുന്ന തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണനെയും പി.പി. സദാനന്ദൻ എം.പി. പ്രത്യേകം അഭിനന്ദിച്ചു.

ഇന്ന് ‘കല്യാണസൗഗന്ധികം’ അവസാന ഭാഗം

കോട്ടയത്ത് തമ്പുരാൻ ദേശീയ കഥകളി മഹോത്സവത്തിൽ ഇന്ന് ‘കല്യാണസൗഗന്ധികം’ അവസാന ഭാഗം അരങ്ങേറും. ഭീമസേനനായി സദനം വിജയനും ഹനുമാനായി കലാമണ്ഡലം സൂര്യനാരായണനും പാഞ്ചാലിയായി കലാമണ്ഡലം കണ്ണമ്പ്ര രാജേഷും ക്രോധാവശനായി കലാമണ്ഡലം അരുണ്‍കുമാറും അരങ്ങിലെത്തും.വൈകിട്ട് നാലിന് ആരംഭിക്കുന്ന കഥകളി അരങ്ങ് രാത്രി 9.30ഓടെ സമാപിക്കും.

Tags