ദേശീയപാത നിർമ്മാണത്തിൽ നടക്കുന്നത് നിയമ വിധേയമാക്കിയ കൊള്ള ; അഴിമതി അന്വേഷിക്കണമെന്ന് കെസി വേണുഗോപാൽ എംപി

KC Venugopal MP
KC Venugopal MP

ഡൽഹി : ദേശീപാത നിർമ്മാണത്തിലെ അഴിമതിയും കരാർ നൽകിയതിലെ ക്രമക്കേടും റോഡിന്റെ തകർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.നിയമപരമായ കൊള്ളയാണ് നടക്കുന്നതെന്നും ദേശീപാത നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവും കെസി വേണുഗോപാൽ ലോക്‌സഭയിൽ ഉന്നയിച്ചു. സപ്ലിമെന്ററി ഗ്രാന്റുകളെക്കുറിച്ചുള്ള ഡിമാൻഡ് ചർച്ചയിലാണ് ഈ വിഷയം കെസി വേണുഗോപാൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 

tRootC1469263">

നിയമ വിധേയമാക്കിയ കൊള്ളയാണ് ദേശീപതാ നിർമ്മാണത്തിൽ നടക്കുന്നതെന്ന് ആരോപിച്ച വേണുഗോപാൽ കരാർ നൽകുന്നതിലെ ക്രമക്കേടും കണക്കുകൾ നിരത്തി ലോക്‌സഭയിൽ അവതരിപ്പിച്ചു.  എൻ.എച്ച് 66ലെ അഴിയൂർ-വെങ്ങളം റീച്ചിൽ 40 കി.മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ കാരാർ 1838 കോടിയ്ക്ക് ലഭിച്ച അദാനി എന്റർപ്രൈസസ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് ഇൻഫ്ര എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്ക് ഉപകരാർ നൽകിയതിന്റെ ക്രമക്കേടും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഉപകരാർ ലഭിച്ച കമ്പനിക്ക് റോഡ് നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് 23.7 കോടി രൂപ മാത്രം മതിയെന്നിരിക്കെ അദാനിക്ക് ഒരു കി.മീറ്ററിന് 45 കോടി രൂപ ചെലവ് കണക്കാക്കിയതിന്റെ യുക്തിയും കെസി വേണുഗോപാൽ ചോദ്യം ചെയ്തു.ഒരു റീച്ചിൽ നിന്ന് മാത്രം അദാനി 1310 കോടി രൂപയുടെ അധിക ലാഭം ഉണ്ടാകുന്നു. ജനങ്ങളുടെ പണമാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

റോഡ് നിർമ്മാണത്തിലെ ഇപിസി,എച്ച് എ എം മാതൃകയിലുമുള്ള തട്ടിപ്പിനെ കുറിച്ചും കെസി വേണുഗോപാൽ ലോക്‌സഭയിൽ തുറന്നുകാട്ടി.   ഇ.പി.സി മാതൃകയിൽ കിലോമീറ്ററിന് 26 മുതൽ 32 കോടി രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാൽ 2016-ൽ മോദി സർക്കാർ കൊണ്ടുവന്ന എച്ച്.എ.എം മാതൃകയിലൂടെയാണ് ഈ അഴിമതിക്ക് അവസരമൊരുക്കിയത്. എച്ച്.എ.എം പ്രകാരം, പ്രോജക്റ്റ് ചെലവിന്റെ 40% നിർമ്മാണ സമയത്തും, ബാക്കി 60% പലിശ സഹിതം 15 വർഷം കൊണ്ടും നൽകും. ഇതിലൂടെ നിർമ്മാണ സമയത്ത് തന്നെ കരാറുകാരന് 735 കോടി രൂപ ലഭിക്കുന്നു. 15 വർഷം കൊണ്ട് 1,112 കോടി രൂപ ആനുവിറ്റിയായും, 940 കോടി രൂപ പലിശയായും ലഭിക്കും. വെറും 971 കോടി രൂപ മുടക്കി, സ്വന്തമായി ഒരു ഇഷ്ടിക പോലും വെക്കാതെ 2,000 കോടിയിലധികം ലാഭമുണ്ടാക്കുന്ന മാതൃകയാണിതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

വിവിധ റീച്ചിൽ ദേശീയപാത നിർമ്മാണത്തിന് കരാർ നൽകിയ തുകയുടെ കി.മീറ്റർ അടിസ്ഥാനത്തിലുള്ള വ്യത്യാസവും വേണുഗോപാൽ ചൂണ്ടിക്കാട്ടി.കിലോമീറ്ററിന് 45 കോടി രൂപയാണ് ചെലവിൽ നിർമ്മിക്കുന്ന അഴിയൂർ-വെങ്ങളം റീച്ചിന് സമാനമായ ഭൂപ്രകൃതിയുള്ള തലപ്പാടി-ചെങ്ങള റീച്ചിൽ, 7 വലിയ പാലങ്ങളും 17 ഗ്രേഡ് സെപ്പറേറ്ററുകളും ഉണ്ടായിട്ടും കിലോമീറ്ററിന് 43.7 കോടി രൂപ മാത്രമാണ് ചെലവ്.  കാപ്രിക്കാട്-തളിക്കുളം റീച്ചിൽ ഇത് വെറും 35.1 കോടി രൂപയും. ഇതിലൂടെ നിർമ്മാണത്തിലെ കൊള്ള വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു. 

റോഡുകൾക്കും പാലങ്ങൾക്കും 1.16 ലക്ഷം കോടിയിലധികമാണ് നീക്കിവെച്ചത്. ജനങ്ങളുടെ പണമാണിത്. എന്നാൽ ഇത്രയും കോടി ചെലവാക്കി നിർമ്മിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വലിയ അഴിമതിയാണ് നടക്കുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച റോഡ് നവീകരണം 8 വർഷം പിന്നിട്ടിട്ടും 50 ശതമാനം പോലും പൂർത്തിയാക്കിയില്ല. ദേശീപതാ നിർമ്മാണം നടക്കുന്ന കേരളത്തിൽ റോഡുകൾ വ്യാപകമായി ഇടിഞ്ഞാ താഴ്ന്ന് തകരുന്നു. സർവീസ് റോഡുകളിൽ വെള്ളക്കെട്ടാണ്. കോഴിക്കോടും കൊല്ലത്തും നിർമ്മാണത്തിലിരുന്ന ദേശീപാത തകർന്നു. ആലപ്പുഴയിൽ നിർമ്മാണ സ്ഥലത്തെ അപാകത കാരണം ഒരു മരണം സംഭവിച്ചു. സുരക്ഷാ വീഴ്ചയും പിഴവുകൾ കാരണവും ഇവിടെ ഇതിനോടകം 40 പേർ അപകടത്തിൽ മരിച്ചു. ആശാസ്ത്രീയ നിർമ്മാണവും വേഗത്തിൽ പണി തീർക്കാനും ലാഭത്തിനും മുൻഗണന നൽകിയതിന്റെ ഫലമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നും വേണുഗോപാൽ പറഞ്ഞു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകരുന്നു. രൂപയുടെ മൂല്യത്തിൽ വൻ ഇടിവാണ്. അതിന് കാരണം സർക്കാരിന്റെ മോശം ഭരണമാണ്. സർക്കാർ നൽകുന്ന ജിഡിപി നിരക്ക് കണക്കുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഗുരുതര പോരായ്മകൾ അതിലുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Tags