കൊല്ലത്തെ ദേശീയപാത തകര്‍ച്ച; അടിയന്തര നടപടി ആവശ്യപ്പെട്ട് ഗഡ്കരിക്ക് കത്തയച്ച് മുഹമ്മദ് റിയാസ്
ഡിസംബര്‍ 5 വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് മന്ത്രിയുടെ കത്ത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണം എന്നും ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നുമാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.
tRootC1469263">ഡിസംബര്‍ 5 വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ദേശീയപാത നിര്‍മ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകര്‍ന്നത്. അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപം കൊണ്ടു.സ്‌കൂള്‍ ബസും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ന്ന റോഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
.jpg)

