ദേശീയ കൈത്തറി ദിനം ; 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോ പങ്കുവെക്കാൻ യുവജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോ പങ്കുവെക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ ട്രെൻഡായ 'ഗെറ്റ് റെഡി വിത്ത് മി' എന്ന ക്യാമ്പെയിനിൽ കൈത്തറി വസ്ത്രങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ നിർമ്മിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു പുതിയ ഇൻസ്റ്റഗ്രാം റീൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം പ്രദർശിപ്പിക്കാനും കരകൗശലനിർമാണം നടത്തുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ ആദരിക്കാൻ എല്ലാവരും ഒത്തുചേരണമെന്ന് പറഞ്ഞ മോദി കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനും ധരിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ലക്ഷക്കണക്കിന് നെയ്ത്തുകാരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. 'നിങ്ങൾ സൗഹൃദ ദിനം വളരെ ഊഷ്മളമായി ആഘോഷിച്ചതുപോലെ, കൈത്തറി ദിനവും ആഘോഷിക്കൂ,' എന്ന് പ്രധാനമന്ത്രി പറഞ്ഞു.
.jpg)

