ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ല ; എതിർപ്പ് ശക്തമാക്കാൻ സിപിഎം

binoy
binoy
സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐയ്ക്ക് അമർഷമുണ്ട്.

തിരുവനന്തപുരം:  പിഎം ശ്രീയിൽ എതിർപ്പ് ശക്തമായി തുടരാനുള്ള തീരുമാനവുമായി സിപിഐ. ഇത് സംബന്ധിച്ച് സിപിഐ മന്ത്രിമാർക്ക്സ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശം നൽകി.

ഇത് സംബന്ധിച്ച് പാർട്ടി  മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും.

tRootC1469263">

 പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിൻറെ പ്രതികരണം. മുന്നണിയിൽ ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐയ്ക്ക് അമർഷമുണ്ട്. ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നത്. വിഷയത്തിൽ എൽഡിഎഫ് യോഗംനടത്തുന്നതിലും അനിശ്ചിതത്വമുണ്ട്.

Tags