സ്ത്രീകളുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തെ എതിർത്ത് നാസർ ഫൈസി കൂടത്തായി

d
d

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് നാസർ ഫൈസിയുടെ പോസ്റ്റ്.

കോഴിക്കോട്: സ്ത്രീകളുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തെ എതിർത്ത് നാസർ ഫൈസി കൂടത്തായി. ആഘോഷപ്രകടനങ്ങൾ ആഭാസകരമാകരുതെന്നും മുസ്ലിം സ്ത്രീകൾ പുരുഷന്മാരുമായി ഇടകലർന്നുള്ള ആഘോഷം ഒഴിവാക്കണമെന്നും നാസർ ഫൈസി ഫെയ്സ്ബുക്കിൽ കുറിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് നാസർ ഫൈസിയുടെ പോസ്റ്റ്.

tRootC1469263">

വിജയാഹ്ളാദപ്രകടനങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അത് അമിതമാകുന്നതും അനിയന്ത്രിതമായ സ്ത്രീ-പുരുഷ സങ്കലനവും ഗുണകരമാവില്ലെന്നാണ് നാസർ ഫൈസി വ്യക്തമാക്കുന്നത്. മുസ്ലിം സ്ത്രീ പുരുഷന്മാർ രാഷ്ട്രീയത്തിലും മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കരുത്. ജനാധിപത്യ വിജയത്തിനായുള്ള പ്രവർത്തനങ്ങളിൽ നിയന്ത്രിതവും ഇസ്ലാം മതം അനുവദിക്കുന്നതുമായ ഇടപെടലുകൾ ആവാം. ആഭാസം പാടില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു

Tags