പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ; തിരുവല്ലയിൽ ഒരുങ്ങുന്നത് 30,000 പേരെ ഉൾക്കൊള്ളുന്ന ഭീമൻ പന്തൽ, കർശന സുരക്ഷാ ക്രമീകരണങ്ങൾ

Prime Minister Narendra Modi's visit; Huge pandal to accommodate 30,000 people in Thiruvalla, tight security arrangements

 തിരുവല്ല : പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുപരിപാടിയിൽ പങ്കെടുക്കുന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ധൃതഗതിയിൽ. മുപ്പതിനായിരം പേരെ ഉൾക്കൊള്ളുന്ന തരത്തിലുള്ള പന്തലാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. 

Prime Minister Narendra Modi's visit; Huge pandal to accommodate 30,000 people in Thiruvalla, tight security arrangements

പന്തലിന് പുറത്ത് 25000 പേരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. സ്റ്റേഡിയത്തിലേക്ക് ആൾക്കാർക്ക് കടന്നു വരാൻ സമാന്തരപാതയും നിർമ്മിച്ചിട്ടുണ്ട്. എട്ടടിയോളം ഉയരത്തിലാണ് പ്രധാന വേദി നിർമ്മിച്ചിരിക്കുന്നത്. കാടുപിടിച്ച് കിടന്നിരുന്ന സ്റ്റേഡിയം നവീകരിക്കുന്നതിനായി 5 ലക്ഷത്തോളം രൂപ ചെലവായെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. മിലിറ്ററി , പോലീസ് വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിലാണ് സ്റ്റേഡിയം ഉള്ളത് .

Prime Minister Narendra Modi's visit; Huge pandal to accommodate 30,000 people in Thiruvalla, tight security arrangements