നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യയെന്നത് വെറും വാദം, യഥാർത്ഥത്തിൽ നടക്കുന്നത് ബുൾഡോസർ രാജാണ് : കെ.കെ. ശൈലജ
വനിതാ സംവരണ വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് നേതാവ് കെ.കെ. ശൈലജ രംഗത്ത്. നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യയെന്നത് വെറും വാദമാണെന്നും യഥാർത്ഥത്തിൽ രാജ്യത്ത് നടക്കുന്നത് ബുൾഡോസർ രാജാണെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ടവരോടും സ്ത്രീകളോടും തികച്ചും പുരുഷമേധാവിത്വപരമായ സമീപനമാണ് കോൺഗ്രസ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതെന്നും, അതിന് ശേഷം വന്ന ബിജെപി സർക്കാരും അതേ നിലപാടാണ് തുടരുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി സർക്കാർ പ്രഖ്യാപിച്ച 33 ശതമാനം വനിതാ സംവരണം ഇതുവരെ എവിടെയും നടപ്പിലാക്കിയിട്ടില്ലെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. വെറുതെ പറഞ്ഞു പറ്റിക്കാതെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്നും ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത് ബാധകമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിലെ സ്ത്രീകൾ 50 ശതമാനം സംവരണത്തിന് വരെ അർഹരാണെന്നും കെ.നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യയെന്നത് വെറും വാദം, യഥാർത്ഥത്തിൽ നടക്കുന്നത് ബുൾഡോസർ രാജാണ് : കെ.കെ. ശൈലജകെ. ശൈലജ കൂട്ടിച്ചേർത്തു.
.jpg)

