'ഞാൻ രണ്ട് വട്ടം നിങ്ങളോട് പറഞ്ഞു നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' ; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ

"I told you twice—narcotics is a dirty business"; Mohanlal extends support to 'Operation Toofan'.

 കൊച്ചി: ലഹരിക്കെതിരായ കേരള പൊലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ. നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന് തുടങ്ങുന്ന ഡയലോഗിലൂടെയാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോ പങ്കിട്ടത്. ലഹരി വിൽക്കുന്നവരോട് അത് നിർത്താനും കേരള പൊലീസ് പുറകേയുണ്ടെന്നും പറഞ്ഞ മോഹൻലാൽ അവർക്കിനി മാപ്പില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.

"ഞാൻ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയിൽ പറഞ്ഞിട്ടുണ്ട് നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്. ആദ്യം സാഗർ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടിലും പിന്നീട് സ്റ്റീഫൻ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോൾ മോഹൻലാൽ എന്ന വ്യക്തിയായി നിങ്ങളോട് നേരിട്ട് പറയുകയാണ് നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂർവ്വം പറയുകയാണ് പ്ലീസ് നിർത്തിക്കോളൂ. നിങ്ങൾക്ക് വേണ്ടി, നിങ്ങളുടെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടിയും എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

ഈ വിഷം വിൽക്കാൻ കൂട്ടുനിൽക്കുന്നവരെ.. നിങ്ങളോടാണ്. അത് ചെയ്യരുത്. ഇപ്പോൾ തന്നെ നിർത്തിക്കോ. കേരള പൊലീസ് നിങ്ങളുടെ പിന്നാലെ ഉണ്ട്. നിങ്ങൾക്കിനി മാപ്പില്ല. ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ടിൽ ഞാനും തൂഫാൻ വാരിയറാണ്. നമുക്ക് ഒന്നിച്ച് ലഹരി മാഫിയകളുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈകോർക്കാം. ബി എ ഹീറോ. സേ നോട്ട് ടു ഡ്രഗ്സ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

Tags