90-ാം വയസിലും ആവേശം ഒട്ടും ചോരാതെ നാരായണി അമ്മയെത്തി വോട്ട് ചെയ്യാൻ

Even at the age of 90, Narayani Amma still comes to vote with undiminished enthusiasm

കണ്ണൂർ  : കൈയിൽ വോട്ടർ സ്ലിപ്പ്…മുഖത്ത് ചെറു പുഞ്ചിരി…90 വയസിലും വോട്ട് ചെയ്യാനുള്ള പി നാരായണി എന്ന നാരായണി അമ്മയുടെ ആവേശത്തിന് ഒട്ടും കുറവില്ല. അഴീക്കോട് നിയോജകമണ്ഡലത്തിലെ രാമതെരു വോയ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് രാമതെരു നിവാസിയായ നാരായണി അമ്മ വോട്ടിടാൻ എത്തിയത്.

Even at the age of 90, Narayani Amma still comes to vote with undiminished enthusiasm

ബന്ധുക്കളുടെ സഹായത്തോടെ പോളിംഗ് കേന്ദ്രത്തിലെത്തിയ അവർ, തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കടമയാണെന്ന ഉറച്ചു പറഞ്ഞു. "ഒരു വയ്യായ്കയിലും ഞാൻ വോട്ട് ചെയ്യാതിരുന്നിട്ടില്ല," കുസൃതി ചിരിക്കിടയിൽ അവർ കൂട്ടിച്ചേർത്തു.