ഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്

Nandhilat Group owner Gopu Nandhilat offers a gold crown weighing 25 paise as an offering to Guruvayoorappan

ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചു. നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഇന്നു രാവിലെ ഉച്ചപൂജയ്ക്ക് മുന്‍പായിരുന്നു ചടങ്ങ്.ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് എക്‌സ് എം എല്‍ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിന്റെ പത്‌നി ഷൈനി ഗോപു എന്നിവര്‍ സന്നിഹിതരായി. ക്ഷേത്രം സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചാര്‍ത്തിയായിരുന്നു ഗുരുവായൂരപ്പന് ഇന്ന് ഉച്ചപൂജ.

201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും. ഗുരുവായൂരപ്പ ഭക്തനായ ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് 3 ആനകളെ സമര്‍പ്പിച്ചിട്ടുണ്ട്.

Tags