വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് മുതൽ അവസരം
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്നാണ് ഹാജരാക്കേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഇന്ന് മുതൽ 31 വരെ അവസരം .അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി അധികമായി സമർപ്പിക്കേണ്ടിയിരുന്ന ഡിക്ലറേഷൻ ഫോം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകർ ഇനിമുതൽ സിറ്റിസൺ സർവീസ് പോർട്ടൽ അല്ലെങ്കിൽ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴി ഫോം 6 മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്നാണ് ഹാജരാക്കേണ്ടത്. എന്നാൽ, തിരിച്ചറിയൽ രേഖയായി ആധാർ കാർഡാണ് നൽകുന്നതെങ്കിൽ അതിനോടൊപ്പം നൽകിയിട്ടുള്ള 11 രേഖകളിൽ മറ്റൊന്നു കൂടി അപേക്ഷകർ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്.
യുവവോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 'ക്യാംപസ് ടു ബൂത്ത്' എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. നവംബർ 2 മുതൽ ഒരാഴ്ചക്കാലമാണ് ക്യാംപസുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് നടക്കുക. "Step Forward, Get Counted" (മുന്നോട്ട് വരൂ, വോട്ടർ പട്ടികയിൽ ഇടം നേടൂ) എന്ന സന്ദേശമുയർത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
.jpg)


