ഡോക്ടറുടെ മൊബൈലില്‍ ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ ; മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി

Rape case against doctor who filed complaint against film stars in Kochi


ഡോക്ടറുടെ മൊബൈലില്‍ നിന്ന് ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്.

നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതികളുണ്ടെന്ന് കണ്ടെത്തി. അന്വേഷണ സംഘം ഇയാള്‍ മുമ്പ് ജോലി ചെയ്ത പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. 2 വര്‍ഷം മുമ്പ് പത്തനംതിട്ടയിലെ ആശുപത്രിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ക്കു താക്കീതു നല്‍കിയിരുന്നു. അവസാനം ജോലി ചെയ്ത കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് കേസ് വന്നതോടെ ഇയാളെ പുറത്താക്കുകയും ചെയ്തു.


ഡോക്ടറുടെ മൊബൈലില്‍ നിന്ന് ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഡോക്ടര്‍ക്ക് എതിരായ പഴയ പരാതികള്‍കൂടി കണ്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡോക്ടര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.


പ്രതിയായ ഡോക്ടറെ മര്‍ദ്ദിച്ചെന്ന കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റിലാണ്. തനിക്കെതിരെ പീഡന പരാതി നല്‍കാതിരിക്കാന്‍ പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും മൊബൈല്‍ ഉള്‍പ്പെടെ മോഷ്ടിച്ചെന്നുമാണ് ഡോക്ടര്‍ കടവന്ത്ര പൊലീസില്‍ നല്‍കിയ പരാതി. പീഡന വിവരം പുറത്തുവരാതിരിക്കാന്‍ ഒരു കോടി രൂപ ഡോക്ടര്‍ വാഗ്ദാനം ചെയ്‌തെന്നും ഇതു നിരസിച്ചപ്പോഴാണ് തങ്ങള്‍ക്കെതിരെ കേസ് നല്‍കിയതെന്നുമാണ് അറസ്റ്റിലായവരുടെ വാദം. ഇതിന് പിന്നാലെയാണ് ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനില്‍ ഡോക്ടര്‍ക്കെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.
 

Tags