മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം തടഞ്ഞ നജീബ് കാന്തപുരം എംഎൽഎക്ക് കോടതിയുടെ നോട്ടീസ്

Court notice issued to MLA Najeeb Kanthapuram for blocking the move to attach the house where a mother suffering from mental health issues and her two daughters reside.

മലപ്പുറം: മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം തടഞ്ഞതിന് എംഎൽഎക്കെതിരെ കോടതിയുടെ നോട്ടീസ്. നജീബ് കാന്തപുരം എംഎൽഎക്കാണ് നോട്ടീസ് ലഭിച്ചത്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിന് കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്.മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കകം എംഎൽഎ വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം.

മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലായിരുന്നു സംഭവം. കുടുംബനാഥന്റെ ചികിത്സാർഥമാണ് ഈ കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ കുടുംബനാഥൻ മരണപ്പെടുകയും, തുടർന്ന് തിരിച്ചടവ് പൂർണ്ണമായും മുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി മുന്നോട്ട് പോയത്. ഗൃഹനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതാണ് ജപ്തി നടപടികളിലേക്ക് എത്തിയത്.

ജപ്തി നടപടികൾ ആരംഭിച്ച ഉടൻ തന്നെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എം.എൽ.എയോട് സഹായം അഭ്യർത്ഥിച്ചു. സ്ഥലത്തെത്തിയ എം.എൽ.എ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി ശക്തമായ രീതിയിൽ സംസാരിക്കുകയും അവരെ അവിടെനിന്നും മടക്കി അയക്കുകയും ചെയ്തു.

ഇതിനിടയിൽ എം.എൽ.എയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാഗ്വാദവും വാക്കേറ്റവും ഉണ്ടാവുകയും ചെയ്തു. വീട് ചവിട്ടി പൊളിക്കാൻ നിങ്ങളാരാണെന്നും തോന്ന്യാസം കാണിച്ചാൽ അടിച്ചോടിക്കുമെന്നും ഉദ്യോഗസ്ഥരോട് എം.എൽ.എ പറഞ്ഞു. പൊലീസ് ഇത്തരം തോന്നിവാസങ്ങൾക്ക് കൂട്ടുനിൽക്കരുതെന്നും ആകെ നാല് ലക്ഷം രൂപ മാത്രമാണിവർ അടക്കാനുള്ളതെന്നും നാല്പത് ലക്ഷവും നാല് കോടിയും നൽകാനുള്ളവരെ നിങ്ങൾ വെറുതെ വിടുന്നുണ്ടല്ലോ എന്നും എം.എൽ.എ ചോദിച്ചു.

Tags