നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്റെ മകന്‍ മത്സരിക്കില്ല, പാര്‍ട്ടിയോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കും; പി സി ജോര്‍ജ്

Hate speech during channel discussion; PC George surrendered in court
Hate speech during channel discussion; PC George surrendered in court

ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഏത് മഠയനാണ് പറഞ്ഞത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്റെ മകന്‍ മത്സരിക്കില്ലയെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ് .പാര്‍ട്ടിയോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഏത് മഠയനാണ് പറഞ്ഞത്. സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ നിലമ്പൂരിലെ ബിജെപിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ് ചോദിച്ചു.

tRootC1469263">

നിലമ്പൂരില്‍ നിര്‍ബന്ധമായും സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു. യുഡിഎഫിന് മാന്യതയുണ്ടെങ്കില്‍ പിവി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കണം. എന്നാല്‍ എവിടെ നില്‍ക്കണമെന്ന് അയാള്‍ക്ക് തന്നെ അറിയില്ലയെന്നും പി സി ജോര്‍ജ് പരിഹസിച്ചു. അന്‍വര്‍ തനിക്ക് കിട്ടുന്ന വോട്ട് മത്സരിച്ച് കാണിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 


 

Tags