മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം

Minor girl raped; accused arrested by police

പൊലീസ് സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒ ചുമതലകളില്‍ വരുത്തുന്ന പരിഷ്കാരം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30 ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പൊലീസ് സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒ ചുമതലകളില്‍ വരുത്തുന്ന പരിഷ്കാരം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് തിരികെ നല്‍കും. 64 സ്റ്റേഷനുകളില്‍ സർക്കിള്‍ ഇൻസ്പെക്ടർമാർ എസ്‌എച്ച്‌ഒമാരായി തുടരും.

മുമ്പ് എല്‍ഡിഎഫ് സർക്കാരിന്റെ കാലത്താണ് എസ്‌എച്ച്‌ഒ ചുമതല എസ്‌ഐമാരില്‍ നിന്ന് സിഐമാർക്ക് കൈമാറിയത്. എന്നാല്‍ ഇത് പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ചുമതല വീണ്ടും എസ്‌ഐമാർക്ക് നല്‍കാൻ തീരുമാനിച്ചത്

Tags