ആരോഗ്യനിലയില്‍ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

kandararu rajeevaru

ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലില്‍ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്ത്രിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

tRootC1469263">

വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക വിവരങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Tags