'ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛന്‍'; നീതി കിട്ടും വരെ പോരാടും

d

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. നീതി കിട്ടും വരെ നിരാഹാര സമരം നടത്തുമെന്നും മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു

കൊച്ചി: അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മകൾ.വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മകള്‍ ആവശ്യപ്പെട്ടു. തട്ടുകടക്കാരനായതുകൊണ്ടാണോ പൊലീസുകാര്‍ ഇത്തരത്തില്‍ നീങ്ങിയത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. നീതി കിട്ടും വരെ നിരാഹാര സമരം നടത്തുമെന്നും മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.ഇത്രയും കാലം കഷ്ടപ്പെട്ട് പഠിച്ചതും ജോലിക്ക് പോയതും അച്ഛന് ഒരു ദിവസമെങ്കിലും കട പൂട്ടി സമാധാമായി ഇരിക്കാന്‍ അവസരമുണ്ടാക്കാനാണെന്നും ജയബാലകൃഷണൻ്റെ മകൾ പ്രതികരിച്ചു.

'ഇനി ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. ഇത്രയും നാള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. സന്തോഷം എന്താണെന്ന് പോലും അറിയാതെ. അച്ഛന് നീതി എപ്പോള്‍ കിട്ടുമോ അന്ന് വരെ പോരാട്ടം തുടരാനാണ് എന്റെ തീരുമാനം.

17 വയസുകാരനായ അയാള്‍ ജഡ്ജിയുടെ മകനായതാണ് പ്രശ്‌നം. അതുകൊണ്ടാണ് നടപടി എടുക്കാന്‍ മടിക്കുന്നത്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പോലീസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു' എന്നായിരുന്നു ജയബാലകൃഷ്ണണൻ്റെ മകളുടെ പ്രതികരണം.

Tags