വി ഡി സതീശനും ഞങ്ങളും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എന്തും തീരുമാനിക്കാം എന്ന് അദാനി കരുതുന്നു, വിഴിഞ്ഞം തുറമുഖം കുത്തകവത്കരിക്കപ്പെടുന്ന സാഹചര്യം’; എം.വി. ഗോവിന്ദൻ

"Adani believes that anything can be decided as part of the deal between V.D. Satheesan and us—a situation leading to the monopolization of the Vizhinjam port," says M.V. Govindan.

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിയുടെ ഷെയർ എം എസ് സിക്ക് കൈമാറാനുള്ള തീരുമാനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാവാൻ ഇടയില്ല. ഞങ്ങളും വി ഡി സതീശനും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എന്തും തീരുമാനിക്കാമെന്ന്അദാനി കരുതുന്നു.

25 ശതമാനത്തിൽ അധികം ഷെയർ വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം. ഇത് നൽകുമോയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണം.വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം തങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. പദ്ധതിയെക്കുറിച്ച് ധവളപത്രത്തിൽ വരെ രേഖപ്പെടുത്തിയ വി.ഡി. സതീശൻ ഈക്കാര്യങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്നതും വിശ്വസനീയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം യു.പി എ ഗവൺമെൻ്റ് കാലത്താണ് തൊഴിലുറപ്പ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ദാരിദ്രം അവസാനിപ്പിക്കാനുള്ള ഇടപെടലാണ് അന്ന് ഇടതുപക്ഷം നടത്തിയത്. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയെന്നത് മാത്രമല്ല മൗലികാവകാശം പോലെ ജനങ്ങൾ കൈകാര്യം ചെയ്തിരുന്ന തൊഴിൽ അവകാശവും എടുത്തുകളഞ്ഞിരിക്കുകയാണ്.

 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമെന്നത് താങ്ങാനാവുന്നതിൽ അപ്പുറമാണ് സംഘപരിവാർ ശക്തികൾ നികൃഷ്ടമായി കാണുന്ന വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരമൊരു നീക്കം നടത്തുന്നത് തൊഴിൽ അവകാശമായി തന്നെ കാണാൻ കഴിയണം. വിഴിഞ്ഞം പദ്ധതി ഏതെങ്കിലും ഒരു മുതലാളിക്ക് മാത്രം കൊടുക്കുകയെന്നത് അംഗീകരിക്കാനാവില്ല. വിഴിഞ്ഞം പദ്ധതി സർക്കാരിൻ്റെ സംരക്ഷണയിൽ ഇനിയും നന്നായി മുൻപോട്ടു പോകണം. വ്യവസ്ഥകൾക്ക് അനുസൃതമായി സർക്കാർ പ്രവർത്തിക്കണം. അതിൽ വിട്ടുവീഴ്ച്ചപാടില്ല. തെറ്റായ കാര്യങ്ങൾ ആരു പറഞ്ഞാലും അതു ശരിഅല്ല ദേശാഭിമാനി വാർത്ത തിരുത്തി കൊണ്ടു മുൻപോട്ടു പോകണം. 

തെറ്റായ ഒരു കാര്യം വന്നാൽ ആരായാലും അതു തിരുത്തണമല്ലോ? സ്വിസർലാൻഡ് ബേസ് ചെയ്തിട്ടുള്ള കമ്പി നിക്ക് തുറമുഖം കൈമാറാൻ പാടില്ല അതു ജനങ്ങൾ ആഗ്രഹിക്കുന്നതല്ല ജനാധിപത്യ കേരളം അതിനെതിരെയുള്ള നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു ജയിലിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന വി കെ നിഷാദിനെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റാക്കിയത് ഡി വൈ എഫ് ഐ സംഘടന സ്വതന്ത്രമായി തീരുമാനിച്ചതാണ്. ഈ കാര്യം എന്താണെന്ന് അറിയില്ല ശിക്ഷിപെട്ട ഒരാളെ സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Tags