60 MVD സേവനങ്ങൾക്ക് ഇനി ആധാർ നിർബന്ധം

adhar

 തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്ന് മുതൽ ആധാർ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അപേക്ഷ സമർപ്പിക്കുമ്പോൾ ഉടമയുടെ ആധാർബന്ധിത മൊബൈൽ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വിൽക്കുമ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും ഇത്തരത്തിൽ ആധാർ ഒടിപി വച്ച് അപേക്ഷ പൂർത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല. ഇതേ രീതിയിൽ ഓരോ സേവനങ്ങൾക്കും ആധാർ ഒടിപി നിർബന്ധമാക്കും. ഓഫീസ് നടപടി ക്രമങ്ങളും ലഘൂകരിച്ചതായി അധികൃതർ വ്യക്തമാക്കി.

അധാർ ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് അതിനുള്ള സൗകര്യമുണ്ടാകും. അതിനു ശേഷമേ അപേക്ഷ നൽകാൻ കഴിയു. അപേക്ഷകൾക്ക് മുൻഗണനാക്രമമുണ്ടാകും. ഉദ്യോഗസ്ഥരുടെ താത്പര്യത്തിനു അനുസരിച്ച് ഇടനിലക്കാരുടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയാനും കഴിയില്ല. നിലവിൽ 21 സേവനങ്ങൾ മാത്രമാണ് ആധാർ അധിഷ്ഠിതം. ഹിയറിങ് ഉൾപ്പെടെ ഓഫീസുകളിൽ ഹാജരാകേണ്ട അപേക്ഷകളിൽ സമയം നിശ്ചയിക്കാൻ പ്രത്യേക പോർട്ടൽ നിലവിൽ വരും. ഇതിലൂടെ അപേക്ഷകർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.

Tags