കെ.എസ്‌.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോയത് മന്ത്രി വീണാ ജോർജിന് മാല കൊടുക്കാനല്ല : എം.വി. ജയരാജൻ

mvj

 കണ്ണൂർ : കെ.എസ്‌.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോയത് മന്ത്രി വീണാ ജോർജിന് മാല കൊടുക്കാനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. ഇങ്ങനെയൊരു സമരം ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം വ്യക്തമാണെന്നും എം.വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

tRootC1469263">

ഒരിക്കലും തന്നെ സ്പർശിച്ചിട്ടില്ലെങ്കിൽ മുന്നോട്ടുപോകുന്ന ഒരു സ്ത്രീ തിരിഞ്ഞുനോക്കില്ല. ഏതൊരു സ്ത്രീയും അങ്ങനെയാണ്. തന്നെ സ്പർശിക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി വീണാ ജോർജിനും തൊട്ടുപിന്നിലുള്ള വെള്ള ഷർട്ടിട്ട കെ.എസ്‌.യു പ്രവർത്തകനും അറിയാമായിരുന്നു.

അതുകൊണ്ടാണ് ആത്മാഭിമാനമുള്ള സ്ത്രീയെന്ന നിലയിൽ വീണാ ജോർജ് കയർത്ത് സംസാരിച്ചത്. അത് എ.ഐ ദൃശ്യം ഉപയോഗിച്ചു ചില മാധ്യമങ്ങൾ പൊലീസുകാരോട് കയർത്തുവെന്ന് വ്യാഖ്യാനം നൽകി. ദൃശ്യങ്ങളിൽ മന്ത്രി ആക്രമിക്കപ്പെട്ടത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു.

Tags