പിണറായി ധർമ്മടത്ത് മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി :കഴിവും പ്രാപ്തിയുമുളളവർ മത്സരരംഗത്ത് വരും, തന്നെക്കാൾ കഴിവുളളവർ സ്ഥാനാർത്ഥികളാകുമെന്ന് എം.വി ജയരാജൻ

It is up to the party to decide whether Pinarayi will contest from Dharmada: Those with talent and ability will enter the fray, and those more capable than him will be candidates, says MV Jayarajan

 കണ്ണൂർ: മുൻ കൊട്ടാരക്കര എം. എൽ. എ ഐ ഷാ പോറ്റി പാർട്ടി വിട്ടത് ദൗർഭാഗ്യകരമാണെന്ന് സി. പി. എ ംസംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ പറഞ്ഞു. സി.പി. എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പതിനഞ്ചു വർഷം എം. എൽ. എയും രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അവരെന്നും സി.പി. എം ബന്ധമുപേക്ഷിച്ചത് എന്തു അവഗണനയിലാണെന്നും അറിയില്ലെന്നും ജയരാജൻ പറഞ്ഞു.  ജോസ് കെ. മാണി യു.ഡി. എഫിലേക്ക് പോകുന്നില്ലെന്നു തെളിഞ്ഞു കഴിഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും എർണാകുളം വരെ എൽ. ഡി. എഫ് മധ്യ മേഖലാ ജാഥ താൻ തന്നെ നയിക്കുമെന്ന് ജോസ് കെ. മണി പറഞ്ഞിട്ടുണ്ട്. ജോസ് കെ. മാണി  എൽ. ഡി. എഫ് വിടുന്നുവെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് തെളിഞ്ഞില്ലേയെന്നും എം.വി ജയരാജൻ ചോദിച്ചു. താൻ മത്‌സര രംഗത്തുണ്ടാവുമോയെന്ന ചോദ്യത്തിന് കഴിവും പ്രാപ്തിയുളളർ സ്ഥാനാർത്ഥി പട്ടികയിൽ വരുമെന്ന് ജയരാജൻ പറഞ്ഞു. ജയരാജനെക്കാൾ കഴിവുളളവർ സ്ഥാനാർത്ഥികളായി വരും. ഈക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിന്റെ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.

tRootC1469263">

ജനങ്ങളുടെ അടുത്തു നിന്നും പണം പിരിക്കുക മുക്കുകയെന്നതാണ് കോൺഗ്രസിന്റെ പരിപാടിയെന്നും ജയരാജൻ പറഞ്ഞു. സി.കെ ഗോവിന്ദൻ നായർക്കും കെ.കരുണാകരനും സ്മാരകം നിർമിക്കാൻ പണം പിരിച്ചു അതുകാണാനില്ല. വയനാട്ടിലെ ദുരിത ബാധിതർക്കായി വീടുണ്ടാക്കുമെന്ന് പറഞ്ഞു. ഇപ്പോൾ ഭൂമിയും വീടുമില്ല.  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കർണാടകയിലെ യെഹ്‌ലങ്കയിലേക്ക് പോകണം.വീടുനിർമിച്ചു കൊടുക്കേണ്ടത് അവിടെയാണെന്നും ജയരാജൻ പറഞ്ഞു. വയനാട് ദുരിതാശ്വാസ നിധിയിലേക്കും ഭവനനിർമാണത്തിനും ഫണ്ടു പിരിച്ച ഒരു എം. എൽ. എ ഇപ്പോൾ ജയിലിലാണ്. വി.ഡി സതീശൻ പുറത്തിറക്കുന്ന ബോംബുകളൊന്നും പൊട്ടുന്നില്ലെന്നും ജയരാജൻ പറഞ്ഞു. ബി.ജെ.പി ബന്ധമാരോപിച്ചാണ് ഇപ്പോൾ എൽ.ഡി എഫിനെ കുറ്റപ്പെടുത്തുന്നത്. കൂത്തുപറമ്പിൽ ജനതാ പാർട്ടിയുടെ പിൻതുണയാണ് അന്നവിടെ മത്‌സരിച്ച പിണറായിക്ക് കിട്ടിയത്. അന്ന് എല്ലാപാർട്ടിക്കാരും നാവടക്കൂ പണിയെടുക്കൂവെന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഒന്നിച്ചത്. 

കെ.സുധാകരൻ അന്ന് ജനതാപാർട്ടിക്കാരനായിരുന്നുവെന്നു എന്തുകൊണ്ടു ആരും പറയുന്നില്ലെന്നും എം.വി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് മത്‌സരിക്കണോമെന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കഴിവും പ്രാപ്തിയുമുളളവർ ഇത്തവണ സ്ഥാനാർത്ഥികളാകുമെന്നും ജനങ്ങൾ എൽ.ഡി. എഫിനെ കൈവെടിയില്ലെന്നും ജയരാജൻ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയെന്നു പറയുമ്പോഴും 57 മണ്ഡലങ്ങളിൽ ഭൂരിപക്ഷം എൽ.ഡി. എഫിനാണ്. ഇതിനു പുറമേയുളള മണ്ഡലങ്ങളിൽ നേരിയ ഭൂരിപക്ഷം മാത്രമേ യു.ഡി. എഫിനുളളൂ.2010-ൽ തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് തിരിച്ചടിയേറ്റിട്ടും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടി ഭരണത്തിന് അടുത്തെത്തിയത് ഓർക്കണമെന്നും എം,വി ജയരാജൻ പറഞ്ഞു


 

Tags