ജയിലുകളിൽ പാർട്ടി പത്രങ്ങൾ നിരോധിച്ച നടപടി പ്രാകൃതം: എം.വി. ജയരാജൻ

The move to ban party newspapers in jails is primitive: M.V. Jayarajan

കണ്ണൂർ: ജയിലുകളിൽ പാർട്ടി പത്രങ്ങൾ നിരോധിച്ചുകൊണ്ടുള്ള സർക്കുലർ നടപടി പ്രാകൃതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. അടിയന്തരാവസ്ഥക്കാലത്ത് പോലും എല്ലാ പത്രങ്ങളും അനുവദിച്ചിരുന്നുവെന്നും ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ നിരോധിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയിൽ ചട്ടപ്രകാരം ബന്ധുക്കൾ നൽകുന്ന പത്രങ്ങളും മാസികകളും തടവുകാർക്ക് ലഭ്യമാക്കണം. ആഭ്യന്തരമന്ത്രിയുടെ അറിവില്ലാതെ ജയിൽ മേധാവി ഇത്തരമൊരു നടപടി നടപ്പാക്കില്ലെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.

Tags