പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ വിമർശനവുമായി എംവി ജയരാജൻ

google news
m v jayarajan

കണ്ണൂർ: പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ പാർട്ടി ബന്ധുക്കളും പിന്തുടരണമെന്ന് എംവി ജയരാജൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ സഭ്യമായ ഭാഷ പ്രയോഗിക്കണമെന്നും എംവി ജയരാജൻ പറഞ്ഞു. 

പാനൂർ ഏരിയാ കമ്മറ്റി അംഗം കിരണിനെതിരായ ആരോപണം തെറ്റാണ്. സ്വർണക്കടത്ത് സംഘവുമായി കിരണിന് ബന്ധമില്ല. ജയിൻ പോസ്റ്റ്‌ ചെയ്ത തെറിവിളി സ്ക്രീൻ ഷോട്ട് ഒരു വർഷം മുൻപുള്ളതാണ്. അതിൽ തിരുത്തൽ നടപടി എടുത്തെന്നും എംവി ജയരാജൻ പറഞ്ഞു. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ രം​ഗത്തെത്തിയിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നു വിശദീകരിച്ച് കൊണ്ടാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. ജയിനിന്റെ പേരെടുത്തു പറയാതെയാണ് ഡിവൈഎഫ്‌ഐ വിമര്‍ശനം. 

Tags