എം.വി ജയരാജൻ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കും: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കും


നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചതിൻ്റെ അനുഭവപരിചയംഎം.വി ജയരാജനുണ്ട്
കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തേക്കും. കെ.കെ. രാഗേഷ് രാജിവെച്ച ഒഴിവിലേക്കാണ് എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തുക.
പാർട്ടിയും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ പി. എസായി നിയോഗിക്കണമെന്ന ആവശ്യം ഉയർന്നത്. കെ. കെ. രാഗേഷിന് പകരം തൻ്റെ പി. എസായി എംവി ജയരാജൻ വരണമെന്ന താൽപര്യം മുഖ്യമന്ത്രിക്കുണ്ടെന്നാണ് സൂചന.

നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചതിൻ്റെ അനുഭവപരിചയംഎം.വി ജയരാജനുണ്ട്. ഈ കാലയളവിൽ നടത്തിയ കാര്യക്ഷമമായ പ്രവർത്തനമാണ് എം.വി ജയരാജന് അനുകൂലമായ ഘടകം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.വി ജയരാജന് സി.ഐ.ടി.യുവിൻ്റെ ഭാരവാഹിത്വമല്ലാതെ മറ്റു ചുമതലകളൊന്നുമില്ല. ഈ സാഹചര്യത്തിൽ വിവാദങ്ങളിൽ ഉഴലുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതൽ സുതാര്യമാക്കാൻ എം.വി ജയരാജന് കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതീക്ഷ.
Tags

പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ ; സിന്ധു നദീജല കരാര്‍ റദ്ദാക്കി; പാക് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വാർത്താസമ്മേളനത