തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലർ, അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെയായി മാറാതിരുന്നാൽ ഭാഗ്യം ; പരിഹസിച്ച് എം.വി ജയരാജൻ
തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകാമെന്ന വിശ്വാസമാണ് ചിലർക്ക്. ഇവിടെ ആദ്യം തീരുമാനിച്ച ആളെ ധർമ്മടത്തേക്ക് മാറ്റി. പകരം ആളെ തീരുമാനിച്ചിട്ടില്ല. വലിയ പ്രതീക്ഷയിലാണ്, അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെ ആയി മാറാതിരുന്നാൽ ഭാഗ്യം എന്നും എം.വി ജയരാജൻ പറഞ്ഞു.
കണ്ണൂർ : കെ.പി.സി സി അധ്യക്ഷനോട് സംസാരിച്ച ശേഷം തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലരെന്നും അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെയായി മാറാതിരുന്നാൽ ഭാഗ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയ ടി.കെ ഗോവിന്ദനെ പരിഹസിച്ചാണ് എം.വി ജയരാജൻ ഇങ്ങനെ പറഞ്ഞത്. എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ശ്യാമളയുടെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">കഴിഞ്ഞ ദിവസം വരെ നമ്മോടൊപ്പം നിന്ന് വലതു പക്ഷത്തേക്ക് പോയവർ ചില ചോദ്യങ്ങൾക്ക് മറുപടി തരണം. ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ പാടില്ല, അത് കൈക്കൂലി ആണ് എന്ന് പറഞ്ഞവരാണ് അവർ, ലൈഫ് മിഷൻ പിരിച്ചു വിടും, തുരങ്ക പാതയ്ക്ക് തുരങ്കം വയ്ക്കുന്ന പ്രസംഗം നടത്തിയത് പ്രതിപക്ഷ നേതാവാണ്. നിങ്ങൾ അവരോടൊപ്പം ചേരുമ്പോൾ എന്ത് നിലപാടാണ് എടുക്കുക. അതിന് നിങ്ങൾ മറുപടി പറഞ്ഞേ തീരൂ. തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകാമെന്ന വിശ്വാസമാണ് ചിലർക്ക്. ഇവിടെ ആദ്യം തീരുമാനിച്ച ആളെ ധർമ്മടത്തേക്ക് മാറ്റി. പകരം ആളെ തീരുമാനിച്ചിട്ടില്ല. വലിയ പ്രതീക്ഷയിലാണ്, അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെ ആയി മാറാതിരുന്നാൽ ഭാഗ്യം എന്നും എം.വി ജയരാജൻ പറഞ്ഞു.

കാക്കാത്തോടിൽ നടന്ന കൺവെൻഷനിൽ കെ വി ഗോപിനാഥ് അധ്യക്ഷനായി. നിയോജക മണ്ഡലം സ്ഥാനാർഥി പി.കെ ശ്യാമള, എ. പ്രദീപൻ, സജി കുറ്റ്യാനിമറ്റം, കെ.കെ ജയപ്രകാശ്, സി. വത്സൻ, ടി. അഷറഫ്, മധുസൂദനൻ, ഷാജി ജോസഫ്, കെ. സാജൻ, ജയ്സൺ ചെമ്പേരി, പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ പിതാവ് ജി. രാജേന്ദ്രൻ, നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ്, നാടകനടി രജിത മധു, വ്യവസായ പ്രമുഖൻ മൊട്ടമ്മൽ രാജൻ,ഡോ. മുകുന്ദൻ, തുടങ്ങിയവർ പങ്കെടുത്തു. കെ സന്തോഷ് സ്വാഗതം പറഞ്ഞു. കെ.വി ഗോപിനാഥ് ചെയർമാനായും കെ സന്തോഷ് കൺവീനറായും വിപുലമായ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
.jpg)


